കോഴിക്കോട് ജില്ലയിലെ വിലങ്ങാട് മഞ്ഞചീളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ജനം ജാഗ്രത പുലര്‍ത്തിയതിനാല്‍ ആളപായം ഇല്ല. കോഴിക്കോട് കലക്ടര്‍ ഉള്‍പ്പടെയുള്ള സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടിയത്. തുടര്‍ന്ന് അരമണിക്കൂറോളം ഇവിടെ കുടുങ്ങിയ കലക്ടറേയും സംഘത്തെയും റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.
വയനാട്ടില്‍ ഉണ്ടായതിന് സമാനമായ രീതിയില്‍ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടിയിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്നായി ഒമ്പത് തവണ ഉരുള്‍ പൊട്ടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.