# ബി.എം നഗറിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തൃക്കാക്കര: ഡെങ്കിപ്പനിക്കെതിരെ "ഈഡിസ് ഹണ്ട് " ക്യാമ്പയിനുമായി ആരോഗ്യവിഭാഗം.തൃക്കാക്കര നഗരസഭയിലെ ബി.എം നഗർ വാർഡിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വിട്ടൊഴിയാതെ ഡെങ്കിപ്പനി" എന്ന കലാകൗമുദി വാർത്തയെ തുടർന്നായിരുന്നു ജില്ല ആരോഗ്യ വിഭാഗത്തിന്റെ ഇടപെടൽ. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗവും - ജില്ലാ ആരോഗ്യ വിഭാഗം സംയുക്തമായാണ് ഈഡിസ് ഹണ്ട് " ക്യാമ്പയിൻ നടപ്പിലാക്കുന്നത്.ഇന്നലെ രാവിലെ ഒൻപതുമണിമുതൽ ജെ.എച്ച്.ഐ മാർ, ജെ.പി.എച്ച്.എൻ, ഫീൽഡ് അസിസ്റ്റന്റ്മാർ, ഫീൽഡ് വർക്കർമാർ കണ്ടിജന്റ് വർക്കർമാർ,ആശാ പ്രവർത്തകർ എന്നിവരടങ്ങിയ 35 സംഘങ്ങളുടെ ഉറവിട നശീകരണ,സ്പ്രേയിങ്, ഫോഗിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
2407 കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കി, 119 വെള്ളക്കെട്ടുകളിൽ അബേറ്റ് ലായനി, ഗ്രാന്യൂൾസ് എന്നിവ ഉപയോഗിച്ച് നിർവീര്യമാക്കുകയും ചെയ്തു. കൊതുകുകളുടെ സാന്ദ്രത സംബന്ധിച്ച് സീനിയർ ബയോളജിസ്റ്റ് മുജീബ് റഹ്മാൻ, അസിസ്റ്റൻറ് എൻറെമോളജിസ്റ്റ് കെ.എൻ. ശ്രീകാന്ത് നേതൃത്വത്തിൽ ഇൻസ്‌ക്ട് കലക്ടർമാരുടെ നിരീക്ഷണ സംഘങ്ങളും, ഹെൽത്ത് ഇൻസ്‌പക്ടർമാരായ കെ.എസ്. ശശി കെ.എൻ.വിനയകുമാർ, പി.ജി.ആൻറണി, എന്നിവരുടെ നേതൃത്വത്തിൽ ഡിവിഷനിലെ മുഴുവൻ വീടുകളിലും, സ്ഥാപനങ്ങളിലും, അതിഥി തൊഴിലാളി ക്യാമ്പുകളിലും നിർമ്മാണ സ്ഥലങ്ങളിലും പരിശോധന നടത്തി. ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്ക് ഇടയാക്കുന്ന വിധം കൊതുക് പെരുകുന്ന സാഹചര്യം സൃഷ്ടിക്കുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം -2023 പ്രകാരം ലീഗൽ നോട്ടീസ് നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സംയോജിതവും, സമഗ്രവുമായ തീവ്രയജ്ഞ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
# "ഈഡിസ് ഹണ്ട് " ക്യാമ്പയിന് തുടക്കമായി
ഈഡിസ് ഹണ്ട്" ക്യാമ്പയിന്റെ പൈലറ്റ് പ്രോഗ്രാമിന് തൃക്കാക്കര നഗരസഭയിലെ ബി.എം.നഗർ ഡിവിഷനിൽ തുടക്കമായി. സെൻ്റ് ജോർജ് മിനി പാരിഷ് ഹാളിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഉണ്ണി കാക്കനാട് അധ്യക്ഷത വഹിച്ചു.ഡിവിഷൻ കൗൺസിലർ അജുന ഹാഷിം, ജില്ലാ കൺട്രോൾ യൂണിറ്റ് മേധാവി ജെ.കെ. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.അർബൻ ഫാമിലി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർ ഡോ. മേഘന രാജൻ,ഹെൽത്ത് സൂപ്പർവൈസർ ബിജോയ്.ആർ, എന്നിവർ പ്രസംഗിച്ചു.