എഡിഎമ്മിന്റെ മരണം; പ്രശാന്തിനെയും പ്രതി ചേർക്കണമെന്ന് നവീന്റെ കുടുംബം

ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ പറയുന്നു.

author-image
Vishnupriya
New Update
prasanthan

പത്തനംതിട്ട: കൊല്ലപ്പെട്ട എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെയും കേസിൽ പ്രതി ചേർക്കണമെന്ന ആവശ്യവുമായി കുടുംബം. പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് നവീൻ ബാബുവിന്റെ ബന്ധു ഹരീഷ് കുമാർ പറഞ്ഞു. 

‘‘പ്രശാന്തിന് ഗൂഢാലോചനയിൽ പങ്കുണ്ട്. നവീന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണം. മുഖ്യമന്ത്രിക്ക് നൽകിയെന്നു പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതിയടക്കം ആരാണുണ്ടാക്കിയതെന്ന് അറിയണം.’’ – ഹരീഷ് കുമാർ ആവശ്യപ്പെട്ടു. സത്യം തെളിയാൻ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബെനാമി ഇടപാടുകൾ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും ഹരീഷ് കുമാർ പറയുന്നു.

അതേസമയം, റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാവും അപേക്ഷ നൽകുക. ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. നവീന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും.

ps prasanth. pp divya adm naveen babu