എഡിജിപിയെ മാറ്റിയത് : സർക്കാരിൻ്റെ ഉത്തരമാണ് നടപടി-ബിനോയ് വിശ്വം

ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കിയ അജിത് കുമാർ, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ തുടരും. മനോജ് എബ്രഹാമിനാണ് പകരം ക്രമസമാധാന വകുപ്പിന്‍റെ ചുമതല. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ റിപ്പോർട്ടിനു പിന്നാലെയാണു നടപടി.

author-image
Prana
New Update
binoy vishwam

എഡിജിപി എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാ​ഗതം ചെയ്യുന്നതായി ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിൻ്റെ രാഷ്ട്രീയ വിജയമാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ ​സർക്കാരിന് ഒരു രാഷ്ട്രീയ അടിത്തറയുണ്ട്. ആ രാഷ്ട്രീയം ആർഎസ്എസ് രാഷ്ട്രീയത്തിൻ്റെ വിപരീത ഭാ​ഗത്താണ്. സർക്കാരിൻ്റെ പ്രധാനപ്പെട്ട ചുമതലകളിലൊന്നാണ് ക്രമസമാധാന ചുമതല. ആ ചുമതല വഹിക്കുന്ന ഉദ്യോ​ഗസ്ഥൻ ​ദുരൂഹ സാഹചര്യത്തിൽ രണ്ട് തവണ ആർഎസ്എസ് നേതാക്കളെ കണ്ടതായി വെളിച്ചത്തുവരുമ്പോൾ, അതിൽ ഇടതുപക്ഷ സർക്കാരിന് ഉത്തരം പറയേണ്ട കടമയുണ്ട്. ആ ഉത്തരമാണ് ഈ നടപടി.'- ബിനോയ് വിശ്വം പറഞ്ഞു.

ക്രമസമാധാന ചുമതലയില്‍നിന്ന് നീക്കിയ അജിത് കുമാർ, സായുധ ബറ്റാലിയന്‍റെ ചുമതലയില്‍ തുടരും. മനോജ് എബ്രഹാമിനാണ് പകരം ക്രമസമാധാന വകുപ്പിന്‍റെ ചുമതല. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്‍റെ റിപ്പോർട്ടിനു പിന്നാലെയാണു നടപടി.

adgp adgp ajithkumar