കാക്കനാട്: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം നൽകി പത്തേ മുക്കാൽ ലക്ഷം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ.മലപ്പുറം സ്വദേശികളായ വണ്ടൂർ പൂലാടൻ വീട്ടിൽ അഫ്സൽ (25),തച്ചുപറമ്പൻ വീട്ടിൽ മിബിൻഷാൻ (25) എന്നിവരെയാണ് ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം സ്വദേശിനിയായ യുവതിയിൽ നിന്നും ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം നൽകി പത്തു ലക്ഷത്തി അറുപതിനായിരം രൂപയോളം തട്ടിയെടുത്ത സംഭവത്തിലാണ് പ്രതികൾ പിടിയിലാവുന്നത്. പരാതിക്കാരിയെ ഫേസ്‌ബുക്ക് മുഖാന്തിരം ബന്ധപ്പെട്ട് ഫോണിലേക്ക് വിവിധ വാട്‌സ് ആപ്പ് ചാനലുകളുടെ ലിങ്കുകൾ അയച്ച് നൽകി ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ട് വഴി പിൻവലിച്ച പ്രതികളാണ് പിടിയിലായിട്ടുള്ളത്.കേസിൽ കൂടുതൽ പ്രതികളുള്ളതായാണ് പോലീസ് സംശയിക്കുന്നത്.പ്രതിയായ അഫ്സൽ മലപ്പുറം സ്റ്റേഷൻ പരിധിയിൽ മയക്ക് മരുന്ന് ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ്.ഇൻഫോപാർക്ക് സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്