കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. നടിക്കെതിരെയും അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്ക് ബാലചന്ദ്രമേനോന്‍ പരാതി നല്‍കി. മൂന്ന് മൂന്ന് ലൈംഗിക ആരോപണങ്ങള്‍ വൈകാതെ ലഭിക്കുമെന്നായിരുന്നു നടിയുടെ അഭിഭാഷകന്റെ ഫോണ്‍ സന്ദേശം. ഇതിന് പിന്നാലെ നടി സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ഇട്ടതായി ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നു.
മുകേഷടക്കം ഏഴുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ള ആലുവ സ്വദേശിയായിട്ടുള്ള നടിയും ഇവരുടെ അഭിഭാഷകനും പണം ലക്ഷ്യമിട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ ബാലചന്ദ്രമേനോന്‍ ആരോപിച്ചു.