ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി നൽകി നടി

‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മുകേഷ് അടക്കം 7 പേർക്കെതിരെ നടി നേരത്തെ പരാതി നൽകിയിരുന്നു.

author-image
Anagha Rajeev
New Update
balachandra-menon

സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി പരാതി നൽകി നടി. ആലുവ സ്വദേശിനിയായ നടിയാണ് പരാതിക്കാരി. പ്രത്യേക അന്വേഷണസംഘത്തിനാണ് പരാതി നൽകിയത്. 2007 ജനുവരിയിൽ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി.

ഇതുവരെ പരാതി നൽകാതിരുന്നത് ഭയന്നിട്ടാണ് എന്നും പരാതിയിൽ പറയുന്നുണ്ട്. ‘ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മുകേഷ് അടക്കം 7 പേർക്കെതിരെ നടി നേരത്തെ പരാതി നൽകിയിരുന്നു. അതേസമയം, ബാലചന്ദ്ര മേനോൻ ലൈംഗികാതിക്രമം നടത്തിയെന്ന് നടി വിവിധ യൂട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് കാണിച്ച് ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാമർശങ്ങൾ അപകീർത്തികരവും തന്നെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്ന് ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആരോപിക്കുന്നുണ്ട്.

നടിയുമായി ബന്ധപ്പെട്ട ചിലർ ഫോൺ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞിരുന്നു. നടിക്കെതിരെയും നടിയുടെ അഭിഭാഷകനെതിരെയുമാണ് ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകിയത്.

Balachandra Menon