നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പുകൾ അതിജീവിതക്ക് നൽകാൻ ഹൈകോടതി നിർദേശം

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിലെ വസ്തുതാന്വേഷണ റിപ്പോർട്ടിൻറെ ഭാഗമായി ശേഖരിച്ച മൊഴിയുടെ പകർപ്പുകൾ അതിജീവിതക്ക് നൽകാൻ ഹൈകോടതി നിർദേശം.

author-image
Greeshma Rakesh
New Update
actress assault case

actress assault case

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിലെ വസ്തുതാന്വേഷണ റിപ്പോർട്ടിൻറെ ഭാഗമായി ശേഖരിച്ച മൊഴിയുടെ പകർപ്പുകൾ അതിജീവിതക്ക് നൽകാൻ ഹൈകോടതി നിർദേശം.അന്വേഷണ റിപ്പോർട്ടിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതിജീവിതക്ക് നൽകാൻ ജില്ല സെഷൻസ് ജഡ്ജിക്ക് കോടതി നിർദേശം നൽകി.

അതിജീവിത നൽകിയ രണ്ട് ഹർജികളാണ്  ഹൈകോടതി പരിഗണിച്ചത്.വസ്തുതാന്വേഷണ റിപ്പോർട്ടിൻറെ ഭാഗമായി ശേഖരിച്ച മൊഴിയുടെ പകർപ്പുകൾ ലഭ്യമാക്കണമെന്നുള്ള ഹർജിക്കൊപ്പം റിപ്പോർട്ട് തന്നെ വസ്തുതാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയും നൽകിയിരുന്നു.ഈ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ മേയ് 30ലേക്ക് മാറ്റുകയും ചെയ്തു. ജുഡീഷ്യറിയെ താറടിച്ച് കാണിക്കാനുള്ള ശ്രമം അതിജീവിത നടത്തുന്നുവെന്ന വാദം ദിലീപിൻറെ അഭിഭാഷകൻ ഉന്നയിച്ചു.

dileep kerala high court actress assault case