'ദൈവം പകരം ചോദിക്കും; ഇനി വെറുതെയിരിക്കില്ല'

എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് നടന്‍ ബാല. ഇപ്പോള്‍ ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നതെന്നും കുടുംബത്തെ ആരാണ് കൊണ്ടുവന്നതെന്നും ബാല.

author-image
Rajesh T L
Updated On
New Update
actor bala

Actor Bala

കൊച്ചി : മൂന്ന് ആഴ്ചയായി താന്‍ മുന്‍ ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും ഇപ്പോള്‍ എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്ന് നടന്‍ ബാല. ആരാണ് ഇതിന്റെ പുറകില്‍ കളിക്കുന്നതെന്നും കുടുംബത്തെ ആരാണ് കൊണ്ടുവന്നതെന്നും ബാല ചോദിച്ചു. മുന്‍ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ ബാലയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികരണം.     

 'ഞാന്‍ മൂന്നാഴ്ചയായി ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഞാന്‍ അക്കാര്യത്തില്‍ കൊടുത്ത ഉറപ്പ് പാലിച്ചിട്ടിട്ടുണ്ട്. പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് എനിക്ക് അറിയില്ല. എന്തിനുവേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം ഇപ്പോള്‍ ആരാണ് കളിക്കുന്നതെന്ന് പരിശോധിക്കണം. കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് ഞാനല്ല. എന്തിന് വേണ്ടിയാണ് ഇതെന്ന് നിങ്ങള്‍ തീരുമാനിക്കൂ. എന്റെ കണ്ണീരിന് ദൈവം പകരം ചോദിക്കും. ഇനി വെറുതെയിരിക്കില്ല. കണ്ണീര് കുടിപ്പിച്ചവര്‍ക്കുള്ള ഫലം ദൈവം നല്‍കും'' ബാല പറഞ്ഞു. 


ഇന്ന് പുലര്‍ച്ചെയാണ് നടന്‍ ബാലയെ എറണാകുളം കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകളനുസരിച്ച് കേസെടുക്കാനുള്ള മൊഴികളാണ് പൊലീസിന് ലഭിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354, മുന്‍ പങ്കാളിയുമായുള്ള കരാര്‍ ലംഘിച്ചതിനു ഐപിസി 406, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. മകളുമായി ബന്ധപ്പെട്ട് ബാല നടത്തിയ പരാമര്‍ശങ്ങളും അറസ്റ്റിന് കാരണമായി. ബാലനീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.

ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസ് റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനും ബാല ശ്രമം നടത്തുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ബാലയെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. 


കഴിഞ്ഞ ഏതാനും ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള  തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ട വീഡിയോ ആണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നും തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകള്‍ പറഞ്ഞു. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളില്‍ ബാലയും പ്രതികരണങ്ങള്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് ബാലക്കെതിരെ മുന്‍ഭാര്യയും രംഗത്തെത്തി. ഈ പ്രശ്‌നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. 

 

 

 

 

 

 

 

 

 

 

 

 

 

kerala police movie bala actor bala