ഒടുവിൽ പിണക്കം മറന്ന് ടിപി മാധവനെ അവസാനമായി കണ്ട് മകനും മകളും പൊതുദർശന വേദിയിൽ

വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാർധക്യ കാലം വൃദ്ധസദനത്തിലായിരുന്നു. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

author-image
Greeshma Rakesh
New Update
actor tp madhavans daughter and son came to the public viewing

മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയും ടിപി മാധവൻ്റെ പൊതുദർശന വേദിയിൽ

തിരുവനന്തപുരം: അന്തരിച്ച മലയാള നടൻ ടിപി മാധവൻ്റെ പൊതുദർശന വേദിയിലെത്തി മകളും മകനും. മകൻ രാജ കൃഷ്ണ മേനോനും മകൾ ദേവികയുമാണ് വേദിയിലെത്തിയത്.തിരുവനന്തപുരത്ത് നടന്ന പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്.ടിപി മാധവൻ്റെ സഹോദരങ്ങളും എത്തി. അച്ഛനിൽ നിന്ന് വർഷങ്ങളായി അകന്ന് കഴിയുകയായിരുന്നു മക്കളും മറ്റു കുടുംബാം​ഗങ്ങളും.വീടുമായും കുടുംബമായും അകന്ന് കഴിഞ്ഞിരുന്ന ടിപി മാധവൻ്റെ വാർധക്യ കാലം വൃദ്ധസദനത്തിലായിരുന്നു. പത്തനാപുരം ഗാന്ധിഭവനിലായിരുന്നു അദ്ദേഹത്തിന്റെ താമസം.

കലോത്സവങ്ങളിലെ അരങ്ങുകളിലൂടെ ആയിരുന്നു മാധവൻ ആദ്യം തിളങ്ങിയത്. അഗ്ര സർവകലാശാലയിലെ ബിരുദാന്തര ബിരുദത്തിന് ശേഷം കൊൽക്കത്തയിൽ മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് പരസ്യക്കമ്പനിയിലും ജോലി ചെയ്‍തു. ഒരു പരസ്യക്കമ്പനി തുടങ്ങുകയും ചെയ്‍തു. എന്നാൽ ആ ഒരു സംരഭം അദ്ദേഹത്തിന് വിജയിപ്പിക്കാനായില്ല. നടൻ മധുവുമായുള്ള പരിചയമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. അക്കാൽദാമ എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനിടയിൽ മാധവൻ വിവാഹ ബന്ധം ഉപേക്ഷിച്ചു. രാഗം എന്ന സിനിമ വിജയമായതോടെ അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു.

എന്നാൽ പിന്നീട് സിനിമയിലെ പോലെ ഒരു ട്വിസ്റ്റ് ജീവിതത്തിലുമുണ്ടായി. 2015ൽ ഒരു യാത്രയ്‍ക്കിടെ അദ്ദേഹത്തിന് പക്ഷാക്ഷാതം ഉണ്ടായി. അദ്ദേഹം ജീവിതത്തിൽ ഒറ്റയ്‍ക്കായതിനാൽ തന്റെ രോഗ കാലത്ത് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ആരോരും നോക്കാനില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.അദ്ദേഹം തിരുവനന്തപുരത്ത് ഒരു ലോഡ്‍ജ് മുറിയിലായിരുന്നു ഏറെക്കാലം കഴിഞ്ഞിരുന്നത്. അവിടെ അവശനായി കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ചില സഹപ്രവർത്തകർ ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു.

 

family malayalam cinema TP Madhavan