ന്യുഡൽഹി :ബലാൽത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും വിശദമായി പ്രതിപാദിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.പരാതി നൽകുന്നതിന് എട്ടുവർഷത്തെ കാലതാമസം ജാമ്യം അനുവദിക്കാനുള്ള കാരണമായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി.പാസ്‌പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാനും അന്വേഷണവുമായി സഹകരിക്കണമെന്നും സിദ്ദിഖിനോട് കോടതി ആവശ്യപ്പെട്ടു.സിദ്ദിഖിന് ജാമ്യം അനുവദിച്ചാൽ സമാനമായ മറ്റു കേസുകളെയും ഇത് ബാധിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദത്തെ തള്ളിയാണ് സുപ്രീം കോടതിയുടെ തീരുമാനം.
ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ആശ്വാസം
ബലാൽത്സംഗ കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളും വിവേചനങ്ങളും വിശദമായി പ്രതിപാദിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.
New Update