ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി നടൻ സിദ്ധിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

സിദ്ധിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. 

author-image
Shyam Kopparambil
New Update
sex alligation case against siddique Police and court decision to take the secret statement of the actress today
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ സിദ്ധിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവനടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. അഞ്ചുവർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ഇപ്പോൾ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്ന് സിദ്ധിഖ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് തടയണമെന്നാണ് സിദ്ധിഖിന്‍റെ ആവശ്യം.

സിദ്ധിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.  കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ധിഖ് താമസിച്ചതെന്ന് പൊലീസ് സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും സംഘം രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്.

actor siddique Malayalam Amma amma film association