നടൻ മേഘനാഥൻ അന്തരിച്ചു

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ. 1983 ഇത് പുറത്തിറങ്ങിയ അസ്‌ത്രമാണ് ആദ്യ ചിത്രം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം

author-image
Subi
Updated On
New Update
meghanathan

കോഴിക്കോട് : നടൻ മേഘനാഥൻ (60) അന്തരിച്ചു. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികത്സയിലായിരുന്നു .മുതിർന്ന നടൻ ബാലൻ കെ നായരുടെ മൂന്നാമത്തെ മകനാണ് മേഘനാഥൻ.

1983 പുറത്തിറങ്ങിയ പി എൻ മേനോൻ സംവിധാനം ചെയ്ത അസ്ത്രം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക് കടന്നു വരുന്നത്.ചെങ്കോൽ, പുഴയും കടന്നു, ഉത്തമൻ, ചമയം, വാസ്തവം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.മൂന്ന് പതിറ്റാണ്ടു നീണ്ട കരിയറിൽ നടൻ 50-ലധികം സിനിമകളിലും നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. .വില്ലൻ വേഷങ്ങളിലൂടെയാണ് അദ്ദേഹം പ്രസ്തനാകുന്നത്. ആസിഫലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത് .നടന്റെ സംസ്കാരം വ്യാഴാഴ്ച്ച ഷൊർണ്ണൂരിലെ വസതിയിൽ നടക്കും. ഭാര്യ സുസ്മിത, മകൾ പാർവതി.

obituary movie actor malayalam movies malayalam move