തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞ് നടന ബൈജു സന്തോഷ്. സമൂഹ മാധ്യമം വഴിയായിരുന്നു നടന്റെ ക്ഷമാപണം. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കെതിരെ ക്ഷുഭിതനായതിലും ബൈജു ഖേദം പ്രകടിപ്പിച്ചു. മാധ്യമ പ്രവർത്തകരാണെന്ന് അറിഞ്ഞില്ലെന്നും നടൻ പറഞ്ഞു. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനോട് ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും ബൈജു സന്തോഷ് പറഞ്ഞു.
വാഹനത്തിന് 65 കിലോമീറ്റർ സ്പീഡിലായിരുന്നു വന്നിരുന്നത്. വെള്ളയമ്പലം ഭാഗത്തേക്ക് എത്തിയപ്പോൾ ടയർ പഞ്ചറായി. തിരിക്കാൻ നോക്കിയപ്പോൾ വാഹനം തിരിഞ്ഞില്ല. ഇതാണ് അപകടത്തിനിടയാക്കിയത്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്കുകാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈക്കുകാരൻ പോകണ്ട എന്ന് പറഞ്ഞുവെന്ന് ബൈജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിക്കുന്നു.
https://www.facebook.com/share/v/3mdio9aK8xS6hQ2t/
ഇവിടത്തെ എല്ലാ നിയമങ്ങളും പാലിക്കാൻ ഞാൻ ബാധ്യസ്ഥനാണ്. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ബൈജു പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിൽ വെച്ച് ബൈജു ഓടിച്ച കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവത്തിൽ നടനെതിരെ പൊലീസ് കേസെടുത്തിരുന്നു.