തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പരസ്യം കേരളത്തിന് പുറത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിയ്യറ്ററുകളിൽ പ്രദർശിപ്പിക്കും. ഇതിനായി 18ലക്ഷം അനുവദിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ,മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് പരസ്യം പ്രദർശിപ്പിക്കുക.ഒന്നരമിനിട്ടാണ് വിഡിയോയുടെ ദെെർഘ്യം.
പരസ്യത്തുക അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയത്. സർക്കാരിന്റെ സവിശേഷമായ നേട്ടങ്ങൾ, വികസനക്ഷേമപ്രവർത്തനങ്ങൾ, എന്നിവയാണ് പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്.ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം.