ഓൺലൈൻ ജോലി വഴി അധിക വരുമാനം വാഗ്ദാനം നൽകി പണം തട്ടുന്ന സംഘത്തിലെ പ്രതികൾ പിടിയിൽ.

ഓൺലൈൻ ജോലി വഴി അധിക വരുമാനം വാഗ്ദാനം നൽകി നാലു ലക്ഷത്തി എൺപത്തി ഏഴായിരം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ പ്രതികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി.

author-image
Shyam Kopparambil
New Update
ssa

 

തൃക്കാക്കര: ഓൺലൈൻ ജോലി വഴി അധിക വരുമാനം വാഗ്ദാനം നൽകി നാലു ലക്ഷത്തി എൺപത്തി ഏഴായിരം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ പ്രതികളെ ഇൻഫോപാർക്ക് പൊലീസ് പിടികൂടി. പാലക്കാട് കക്കാട്ടിരി, തച്ചരക്കുന്നത്ത്  ബിൻഷാദ് (19), പാത്തിക്കുണ്ടിൽ സിനാസ്,(33) പുളിക്കൽ മുഹമ്മദ് ഷമീൽ (18) എന്നിവരാണ് അറസ്റ്റിലായത്. വളരെ ആസൂത്രിതമായാണ് പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുള്ളത്. പരാതിക്കാരിയായ വനിതയെ  ഫോൺമുഖേന ബന്ധപ്പെട്ട് ഫോണിലേക്ക് ലിങ്കുകൾ അയച്ച് നൽകി സൈറ്റുകൾ റിവ്യൂ ചെയ്യലാണ് ജോലിയെന്ന് പറഞ്ഞ് പല തവണകളായി ചെറിയ തുകകൾ അയച്ച് വാങ്ങി ചെറിയ ലാഭവിഹിതം തിരികെ നൽകി വിശ്വസിപ്പിച്ച് തുടർന്ന് കൂടുതൽ തുകകൾ അയക്കുന്നതിന് ആവശ്യപ്പെട്ട് പണം വാങ്ങിയതിന് ശേഷം ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ വീണ്ടും വലിയ തുകകൾ നിക്ഷേപിച്ചാലേ പണം തിരികെ നൽകു വെന്നു പറഞ്ഞാണ് പണം തട്ടിയെടുത്തത്.തട്ടിയെടുത്ത പണം ബാങ്ക് അക്കൗണ്ട് വഴി പിൻവലിച്ച പ്രതികളാണ് പിടിയിലായിട്ടുള്ളത്. ഇൻഫോപാർക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് കുമാറിൻ്റെ നേതൃത്യത്തിൽ സബ് ഇൻസ്പെക്ടർ ബദർ, സിവിൽ പൊലീസ് ഓഫീസർ ജോൺ എബ്രാഹം, വിനു. കണ്ണൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ പ്രതികൾ കൂടുതൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

kochi Cybercrime ernakulam Ernakulam News cyber case Cyber Crimes cyber crime ernakulamnews