കൊച്ചി: ജില്ലയിലെ വിവിധ കുടുംബശ്രീ സി ഡി എസു കളിൽ അക്കൗണ്ടൻ്റായി കരാർ നിയമനം.
അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
# യോഗ്യത-
അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ നിലവിൽ മറ്റു ജില്ലകളിൽ സി.ഡി.എസ്സ് അക്കൗണ്ടൻറായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.ടാലി,ബി.കോം, കംപ്യൂട്ടർ പരിജ്ഞാനവും.അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം 20 നും 35 നും മദ്ധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടൻറായി പ്രവർത്തിച്ചവർക്ക് 45 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്.25 നു മുമ്പായി അപേക്ഷ നൽകണം. ഫോൺ -0484 2959595