തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിക്ക് വിദേശത്ത് അക്കൗണ്ടുണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഷോൺ ജോർജ്.അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈകോടതിയിൽ ഉപഹർജി നൽകി.എക്‌സാലോജികിന് എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടേഴ്‌സ് കൂപ്പഴ്‌സ് (പിഡബ്ല്യുസി) കമ്പനികൾ പണം നൽകിയെന്നാണ് ഷോൺ ജോർജ്ജ് ഹൈകോടതിയിൽ ഉന്നയിച്ച ആരോപണം. ഇതുസംബന്ധിച്ച രേഖകൾ കേന്ദ്ര ഏജൻസികൾക്ക് കൈമാറിയെന്നും തെളിവുകൾ ഇന്ന് പുറത്തു വിടുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
അതെസമയം കരിമണൽ കമ്പനിയായ സിഎംആർഎല്ലും വീണാ വിജയൻ്റെ എക്സാലോജികും ഉൾപ്പെട്ട പണമിടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് പരാതി നൽകിയിരുന്നു. നേരത്തെ തന്നെ ഇന്ററിം സെറ്റിൽമെൻറ് ബോർഡിൻറെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഷോൺ ജോർജ്ജിന്റെ പരാതി.
വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് ഹൈക്കോടതിയിലും ഹർജി സമർപ്പിച്ചിരുന്നു.ഇതേ തുടർന്നാണ് സിഎംആർഎല്ലും വീണാ വിജയൻ്റെ എക്സാലോജികും ഉൾപ്പെട്ട പണമിടപാടുകൾ അന്വേഷിക്കാൻ എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്.