തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. മുട്ടത്തറ സ്വദേശി അനന്തു (23) ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു.
തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.