അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്ത് എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ നിരത്തിലിറങ്ങും. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസപകടങ്ങള്‍ ശക്തമായ നിയന്ത്രണത്തിലൂടെയും കര്‍ശനമായ നടപടികളിലൂടെയും ഗണ്യമായി കുറച്ചു. ഓണക്കാലത്തുള്‍പ്പെടെ പരമാവധി സര്‍വീസുകള്‍ നിരത്തിലിറക്കിയതിലൂടെ ഭൂരിഭാഗം ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലെത്തി. ഇതില്‍ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും തൊഴിലാളികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നു എന്നത് അഭിമാനകരമാണ്. ഇനി മുതല്‍ െ്രെഡവിംഗ് ലൈസന്‍സുകള്‍ ഡിജിറ്റലാക്കി മാറ്റുമെന്നും ക്യുആര്‍ കോഡിലൂടെ വെരിഫൈ ചെയ്യുന്ന സൗകര്യം നിലവില്‍ വരുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.
സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍, കേരള കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സഹായകരമായ രീതിയില്‍ ജെറിയാട്രിക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ രീതിയില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.
കെ.എസ്..ആര്‍.ടി.സി െ്രെഡവിംഗ് സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതിനുള്ള പരിശീലനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി, കണ്ണൂര്‍, കാസര്‍കോട്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തൃശൂര്‍ എന്നീ 14 കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളിലാണ് എമര്‍ജന്‍സ് മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.