പൃഥ്വിരാജും എ.ആര്‍ റഹ്‌മാനും സഹായിച്ചെന്ന് നജീബ്

'പൃഥ്വിരാജും എ.ആര്‍ റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. 'നജീബിന് എന്തുകൊടുത്തു' എന്നാണ് ഇവര്‍ ചോദിക്കുന്നത്.

author-image
Rajesh T L
New Update
aadujeevitjam

najeeb

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളില്‍ കോടികള്‍ നേടി മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ നജീബിന് പ്രതിഫലമായി എന്തു ലഭിച്ചുവെന്ന ചോദ്യം സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. 

പൃഥ്വിരാജും സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നാണ് നജീബ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇതോടെ സോഷ്യല്‍ മീഡിയയുടെ ചോദ്യത്തിന് മറുപടി ആയിരിക്കുകയാണ്.

'പൃഥ്വിരാജും എ.ആര്‍ റഹ്‌മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല. മാധ്യമങ്ങളും മറ്റുള്ള ചിലരുമാണ് ഈ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നത്. 'നജീബിന് എന്തുകൊടുത്തു' എന്നാണ് ഇവര്‍ ചോദിക്കുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഞാന്‍ വിളിച്ചു ചോദിക്കുകയും ചെയ്തു.

ബ്ലെസി സാറിനും അതുപോലെ ശല്യമായതുകൊണ്ടാണ് അവര്‍ അന്ന് അങ്ങനെ പറഞ്ഞത്. ഒരു കാരണവശാലും ഇത് പുറത്തറിയരുതെന്ന് എനിക്കു പൈസ തന്ന പൃഥ്വിരാജും റഹ്‌മാനും പറഞ്ഞിരുന്നു. അതുകൊണ്ട് ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ലെന്നുമാണ് നജീബ് പറയുന്നത്.

blessy pritviraj aadujevitham arrehman najeeb