കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടക്കാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണ്: എ എ റഹീം എംപി

 ഇടതുപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന നിലപാട് ആരും സ്വീകരിക്കരുത്. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതാപരമായ അഭിപ്രായമല്ല. ഉയർന്ന സ്ഥാനത്തുള്ള ആൾ അങ്ങനെ പറയരുത്’, എ എ റഹീം പി കൂട്ടിച്ചേർത്തു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തിന്റെ കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടന്നു കയറാൻ കഴിയാത്തത് എസ്എഫ്ഐ ഉരുക്കു കോട്ടയായി നിൽക്കുന്നതുകൊണ്ടാണെന്നും, ഇടിമുറിയല്ല പഠനമുറിയുള്ള ക്യാമ്പസാണ് കാര്യവട്ടമെന്നും എ എ റഹീം എം പി വ്യക്തമാക്കി. ‘അർബൻ നക്സലേറ്റ്കൾ എന്ന ചാപ്പ കുത്തി രാജ്യത്ത് ആർഎസ്എസ് എസ്എഫ്ഐയെ ഇല്ലാതാക്കാൻ നോക്കി. സർവകലാശാലകൾ ആർഎസ്എസ് പിടിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ പ്രതിരോധം തീർത്തത് എസ്എഫ്ഐ ആണ്. ഏറ്റവും പ്രൗഢഗംഭീരമായ ചരിത്രമുള്ള ആ സംഘടനക്കെതിരെയാണ് ഇപ്പോൾ കടന്നാക്രമണം’, കാര്യവട്ടം ക്യാമ്പസ് സംഘർഷവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ എം പി പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ എസ്എഫ്ഐക്കെതിരെയുള്ള വിമർശനങ്ങളിലും റഹീം എംപി പ്രതികരിച്ചു. ബിനോയ് വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റേത് ഡിവൈഎഫ്ഐയുടെ അഭിപ്രായമാണെന്നും, ബിനോയ്‌ വിശ്വത്തിന് അങ്ങനെ അഭിപ്രായപ്രകടനം നടത്താം പക്ഷെ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രതികരണമായിരുന്നോ പരിശോധിക്കണമെന്നും എം പി പറഞ്ഞു.

 ഇടതുപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന നിലപാട് ആരും സ്വീകരിക്കരുത്. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതാപരമായ അഭിപ്രായമല്ല. ഉയർന്ന സ്ഥാനത്തുള്ള ആൾ അങ്ങനെ പറയരുത്’, എ എ റഹീം പി കൂട്ടിച്ചേർത്തു.

aa rahim sfi