തീ തുപ്പുന്ന' ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. യുവാവിനോട് യുവാവിനോട് വ്യാഴാഴ്ച ഹാജരാവാൻ മോട്ടോർവാഹനവകുപ്പ്

തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് ബൈക്ക്. ഉടമയെ   മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. 

author-image
Shyam Kopparambil
New Update
11
Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: തീ തുപ്പുന്ന ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി - കളമശ്ശേരി റൂട്ടിലാണ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി കറങ്ങിനടന്ന തിരുവനന്തപുരം സ്വദേശി കിരൺ ജ്യോതിക്ക് വ്യാഴാഴ്ച ഹാജരാവാൻ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നിർദേശിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ്  വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ പിതാവിന്റെ പേരിലുള്ളതാണ് ബൈക്കെന്ന് കണ്ടെത്തിയത്. 

തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കിരണിനെ ബന്ധപ്പെടുകയായിരുന്നു.ചെന്നൈയിലെ ജോലി സ്ഥലത്താണുള്ളതെന്നും,സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് യുവാവ് സമ്മതിച്ചു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും യുവാവ് പറഞ്ഞു. അനധികൃതമായി രൂപമാറ്റം വരുത്തി സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെട്ടവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌ മെന്റ്  വിഭാഗം കേസ് എടുത്തു.

 



  

 

ernakulam Enforcement RTO ernakula crime RTO