ആലപ്പുഴയില്‍ മിന്നലേറ്റ് തൊഴിലാളിസ്ത്രീ മരിച്ചു

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉല്‍പാദന കേന്ദ്രത്തിലെ  കൃഷിയിടം  ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടര്‍ന്ന് കരയിലേക്ക് നടന്നു വരവെ  ഇടിമിന്നലേറ്റ് വീഴുകയായിരുന്നു

author-image
Prana
New Update
syamala

ആലപ്പുഴയില്‍ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സര്‍ക്കാര്‍ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്പില്‍ ഉത്തമന്റെ ഭാര്യ ശ്യാമള ഉത്തമന്‍ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉല്‍പാദന കേന്ദ്രത്തിലെ  കൃഷിയിടം  ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടര്‍ന്ന് കരയിലേക്ക് നടന്നു വരവെ  ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. 
സഹതൊഴിലാളികളും  ജീവനക്കാരും ചേര്‍ന്ന് ശ്യാമളയെ ഹരിപ്പാട് താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍:  ഉമേഷ്, സുമേഷ്. മരുമക്കള്‍:  നീതു , രേവതി സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകര്‍ന്നു.  ഗതാഗതവും തടസപ്പെട്ടു. 
പത്തനംതിട്ടയിലെ മലയോരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും മഴ തുടരുകയാണ്. തൃക്കാക്കരയില്‍ രണ്ട് ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണല്‍ മരങ്ങളാണ് കടപുഴകിയത്. സിവില്‍ ലൈന്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. തൃക്കാക്കര ഫയര്‍ സ്‌റ്റേഷനിലെ റെസ്‌ക്യു ടീം മരങ്ങള്‍ മുറിച്ചു മാറ്റുകയാണ്.

 

alappuzha death woman lightening