തിരുവല്ല : ലോകഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും, ജോയ് ആലുക്കാസ് ഫൗണ്ടേഷനും ഒത്തു ചേർന്ന് പുഷ്പഗിരി ആശുപത്രി മുതൽ തിരുവല്ല ജോയ് ആലുക്കാസ് വരെ വാക്കത്തോൺ നടത്തി. ആശുപത്രി അങ്കണത്തിൽ തിരുവല്ല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ. അനൂപ് നടേശൻ ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണിൽ കാർഡിയോളജി വിഭാഗം മേധാവി പ്രൊഫ. ഡോ. കെ. എസ്. മോഹനൻ, മുൻ മേധാവി എമിരേറ്റ്സ് പ്രൊഫ. ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, പ്രൊഫ. ഡോ. വി. എൽ. ജയപ്രകാശ്, കൺസൾട്ടന്റ്. ഡോ. പ്രമോദ് പി. സി., അസി. പ്രൊഫ. ഡോ. ഹരികൃഷ്ണൻ കെ., കാർഡിയാക് തൊറാസിക് സർജൻ ഡോ. കൺസൾട്ടന്റ്. എൻ. അരുൺ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ. മാത്യു തുണ്ടിയിൽ, പുഷ്പഗിരി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, ജോയ് ആലുക്കാസ് മാൾ മാനേജർ ശ്രീ. ഷെൽട്ടൺ വി. റഫായേൽ എന്നിവർ പങ്കെടുത്തു.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് വാക്കത്തോൺ നടത്തി.
ലോകഹൃദയദിനത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയും, ജോയ് ആലുക്കാസ് ഫൗണ്ടേഷനും ഒത്തു ചേർന്ന് പുഷ്പഗിരി ആശുപത്രി മുതൽ തിരുവല്ല ജോയ് ആലുക്കാസ് വരെ വാക്കത്തോൺ നടത്തി.
New Update