വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമനെ തിരുവനന്തപുരം വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവിന് ശക്ഷിച്ചു. 15,000 രൂപ പിഴ അടയ്ക്കണം.
2011 ജനുവരി ഏഴിന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമന്‍ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്‍കുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെ പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയായിരുന്ന ബേബി ചാള്‍സ് പിടികൂടിയത്.
ഈ കേസിലാണ് സോമനെ രണ്ട് വകുപ്പുകളിലായി മൂന്ന് വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴ അടക്കുന്നതിനും തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പത്തനംതിട്ട വിജിലന്‍സ് യൂനിറ്റ് മുന്‍ ഡി.വൈ.എസ്.പി യായിരുന്ന പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.
1,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ക്ക് കഠിനതടവ്
2011 ജനുവരി ഏഴിന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമന്‍ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാല്‍ ഏക്കര്‍ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നല്‍കുന്നതിലേക്ക് 1,000 രൂപ കൈക്കൂലി
New Update
00:00
/ 00:00