എളമരം കരീമിനും റിയാസിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണം; സിപിഎം

പാർട്ടിയെയും നേതൃത്വത്തെയും കരിവാരിത്തേക്കാൻ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും മുൻകാലങ്ങളിൽ നിന്ന് പാർട്ടിയിൽ നിന്നും പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു.

author-image
Anagha Rajeev
New Update
pramod-kottolli
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പിഎസ്‍സി കോഴ ആരോപണത്തിൽ സിപിഎം നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത സംഭവത്തിൽ പാർട്ടിക്കെതിരെ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കടന്നാക്രമണം നടത്തുന്നുവെന്ന് സിപിഎം. ഇതിനെ ചെറുത്ത് പരാജയപ്പെടുത്തും. സഖാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും സിപിഎം അറിയിച്ചു. തെറ്റു ചെയ്തതിന്റെ പേരിൽ നടപടിക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്ന രീതി മാധ്യമങ്ങളും എതിരാളികളും നേരത്തെയും സ്വീകരിക്കുന്നതാണെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. 

പാർട്ടിയെയും നേതൃത്വത്തെയും കരിവാരിത്തേക്കാൻ ഈ അവസരത്തെ ഉപയോഗിക്കുകയാണ്. മാധ്യമങ്ങളും മുൻകാലങ്ങളിൽ നിന്ന് പാർട്ടിയിൽ നിന്നും പുറത്തായവരും ഈ അവസരത്തെ ഉപയോഗിക്കുന്നു. എളമരം കരീമിനും മുഹമ്മദ് റിയാസിനും ജില്ലാ നേതൃത്വത്തിനുമെതിരെ നടക്കുന്നത് നീചമായ ആക്രമണമാണ്. ഈ പ്രചരണങ്ങളുടെ അജണ്ട പാർട്ടി തുറന്നു കാണിക്കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. 

പിഎസ്‍സി കോഴ പരാതിയിൽ തുറന്നു പറച്ചിലുമായി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി രം​ഗത്തെത്തിയിരുന്നു. പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഭാര്യയുടെ നിയമനവുമായി നിരന്തരം ബന്ധപ്പെട്ട ശ്രീജിത്തിനെ സമാധാനിപ്പിക്കാൻ വേണ്ടി ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ശ്രീജിത്തുമായി ഒരു സ്ഥലം ഇടപാടിനുള്ള നീക്കം നടത്തിയിരുന്നെന്ന് സമ്മതിച്ച പ്രമോദ് ഒരു പാർട്ടി സഖാവിന്റെ മകന്റെ വിദ്യാഭ്യാസക്കാര്യത്തിനാണെന്നും പറഞ്ഞു. തന്നെ പുറത്താക്കാൻ സിപിഎമ്മിനുള്ളിൽ പ്രവർത്തിച്ച ക്രിമിനൽ ബുദ്ധികളെ തുറന്നുകാട്ടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും പ്രമോദ് പറഞ്ഞു

cpm pa muhammed riyas Pramod kottooli Elamaram Karim