പത്തനംതിട്ട:പത്തനംതിട്ടയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും തലയോട്ടി കണ്ടെത്തി.മലയാലപ്പുഴ പൊതിപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്.മനുഷ്യന്റെ തലയോട്ടിയാണ് ഇതെന്നാണ് പോലീസിന്റെ സംശയം.
ഏറെ നാളായി കാടുപിടിച്ചു കിടന്ന പറമ്പ് ഇന്നുരാവിലെ വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്.സംഭവം അറിഞ്ഞു പോലീസ് സഥലത്തെത്തിയിട്ടുണ്ട്.കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറൻസിക് അധികൃതർ കൊണ്ടുപോയി.സ്ഥലത്തു കൂടുതൽ പരിശോധന നടത്തുമെന്നും ഇതിനുശേഷമെ കാര്യത്തിൽ വ്യക്തത ഉണ്ടാകു എന്നും പോലീസ് അറിയിച്ചു.