ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി മുത്തശ്ശിയുടെ കാമുകൻ

മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിക്രമനെതിരെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

author-image
Anagha Rajeev
New Update
rape case.

തിരുവനന്തപുരം: ആറുവയസുള്ള പെൺകുട്ടിയെ നിരന്തരം ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ 68കാരന് ഇരട്ട ജീവപര്യന്തവും 60,000 രൂപ പിഴയും. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ വിക്രമനെതിരെ തിരുവനന്തപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒൻപത് വയസുള്ള സഹോദരിയുടെ മുന്നിൽ വച്ചാണ് പ്രതി ആറുവയസുകാരിയെ പീഡിപ്പിച്ചത്. ഒൻപത് വയസുകാരിയെയും ഇയാൾ ക്രൂരപീഡനത്തിനിരയാക്കിയിരുന്നു. ഈ കേസിൽ നവംബർ 5-ന് കോടതി വിധി പറയും.

മാതാപിതാക്കൾ ഉപേക്ഷിച്ചതിനാൽ മുത്തശ്ശിക്കായിരുന്നു കുട്ടികളുടെ സംരക്ഷണച്ചുമതല. മുത്തശ്ശിയുടെ കാമുകനാണ് പ്രതിയായ വിക്രമൻ. ഇയാൾ ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. 2020- 21 കാലയളവിലാണ് ഇയാൾ സഹോദരിമാരെ പീഡനത്തിനിരയാക്കിയത്. വാടകവീട്ടിലായിരുന്നു ഇവരുടെ താമസം.

rape