പുരോഗന സ്വഭാവമുള്ള സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്.
അടുത്തയിടെ ഫെഫ്കയില്‍ നിന്ന് രാജി വച്ച സംവിധായകന്‍ ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തുള്ളത്.
ആഷിക് അബുവിനെ കൂടാതെ സംവിധായകരായ അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നതു സംബന്ധിച്ച് സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കിത്തുടങ്ങി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന സംഘടന പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുന്നതിനായി നിലകൊള്ളുമെന്നും വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം, സമത്വം, സഹകരണം, സാമൂഹിക നീതി തുടങ്ങി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സംഘടന ഉറപ്പു നല്‍കുന്നു.