നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ കാസര്‍കോട് സ്വദേശിനി പിടിയില്‍

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ലോഡ്ജില്‍ വച്ചാണ് പിടിയിലായത്. 

author-image
Prana
New Update
honeytrap
Listen to this article
0.75x 1x 1.5x
00:00 / 00:00

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ ഹണിട്രാപ്പില്‍ കുടുക്കിയ ശ്രുതി കൊമ്പനടുക്കം പിടിയില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക ഉഡുപ്പിയിലെ ലോഡ്ജില്‍ വച്ചാണ് പിടിയിലായത്. 
പൊയിനാച്ചി സ്വദേശി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ശ്രുതി ഒളിവില്‍ പോയത്. ഇന്‍സ്റ്റ?ഗ്രാം വഴി യുവാവിനെ പരിചയപ്പെട്ട ശ്രുതിപിന്നീട്, ഒരു ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും തട്ടിയെന്നാണ് പരാതി.
ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. അതിന്റെ രേഖകളും കാണിച്ചിരുന്നു. തുടര്‍ന്ന്, വ്യാജരേഖകള്‍ ചമച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്രുതിക്കെതിരെ കാസര്‍കോട് ടൗണ്‍, കൊയിലാണ്ടി, അമ്പലത്തറ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിയുമായി മുന്നോട്ട് പോയ ഒരു യുവാവിനെ പീഡനക്കേസില്‍ കുടുക്കിയതായും ആരോപണമുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പിടിയിലായ ശ്രുതിയെ ചോദ്യം ചെയ്യുന്നതോടെ അറസ്റ്റിലേക്ക് കടക്കും എന്നാണ് വിവരം.

Honey Trap arrested