തൃക്കാക്കര നഗരസഭയിൽ ഒന്നരക്കോടി രൂപ ചിലവിൽ ആധുനിക പ്ലാന്റ് വരുന്നു.

കാക്കനാട് വില്ലേജ് ബ്ലോക്ക് 09 റീസർവ്വെ 327/1 ൽ പ്പെട്ട 20.23 ആർ (50 സെൻറ്) റവന്യൂ ഭൂമിയാണ് നഗര സഭക്ക് അനുവധിച്ചത്. 7,47,70,080 രൂപ വിലവരുന്ന റവന്യു ഭൂമിയാണ് സർക്കാർ നിബന്ധനകൾക്ക് വിധേയമായി നഗരസഭയ്ക്ക് അനുവദിച്ചത്.

author-image
Shyam Kopparambil
New Update
SDSD

# ദിവസേന പത്ത് ടൺ ജൈവ മാലിന്യം സംസ്കരിക്കാവുന്ന പ്ലാൻ്റ്

തൃക്കാക്കര: ഏറെക്കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ തൃക്കാക്കര നഗരസഭക്ക് സ്വന്തമായി മാലിന്യ സംസ്കരണ പ്ലാന്റ്  നിർമ്മിക്കാൻ സർക്കാർ സ്ഥലം അനുവധിച്ചു. കാക്കനാട് വില്ലേജ് ബ്ലോക്ക് 09 റീസർവ്വെ 327/1 ൽ പ്പെട്ട 20.23 ആർ (50 സെൻറ്) റവന്യൂ ഭൂമിയാണ് നഗര സഭക്ക് അനുവധിച്ചത്. 7,47,70,080 രൂപ വിലവരുന്ന റവന്യു ഭൂമിയാണ് സർക്കാർ നിബന്ധനകൾക്ക് വിധേയമായി നഗരസഭയ്ക്ക് അനുവദിച്ചത്.
വർഷങ്ങൾക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്ന കെട്ടിടം ഉൾപ്പെടുന്ന സ്ഥലമാണ് ജില്ലാ കളക്ടർ നഗര സഭക്ക് അനുവധിച്ചത്.പദ്ധതിക്കായി നഗരസഭ ഡി.പി.ആർ തെയ്യാറാക്കിയിരുന്നു.ഒന്നരക്കോടിരൂപ ചിലവഴിച്ച് ദിവസേന പത്ത് ടൺ ജൈവ മാലിന്യം സംസ്കരിക്കാവുന്ന പ്ലാന്റാണ് നഗരസഭ നിർമ്മിക്കാനുദ്ദേശിക്കുന്നത്. 

* നിബന്ധനകൾ

1. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു.

2. ഭൂമി പാട്ടത്തിന്/ ഉപ പാട്ടത്തിന്/ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തുവാനോ/ തറവാടകയ്ക്ക് നൽകവാനോ പാടില്ല.

3. ഭൂമി അനുവദിച്ച് ഒരു വർഷത്തിനുളളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങേണ്ടതാണ്.

4. ടി ഭൂമി കൈയ്യേറ്റങ്ങളിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് തന്നെ സംരക്ഷിച്ച് നിർത്തേണ്ടതാണ്.

5. ഭുമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കേണ്ടതാണ്.

6. ഭുമിയിലെ മരങ്ങൾ മുറിക്കുവാൻ പാടില്ല. അഥവാ മുറിക്കേണ്ടി വന്നാൽ റവന്യൂ അധികാരികളുടെ മുൻകൂർ അനുവാദം വാങ്ങിയ ശേഷമേ മുറുക്കുവാൻ പാടുളളൂ.

7. മേൽ പറഞ്ഞ നിബന്ധനകളിൽ ഏതെങ്കിലും ലംഘിക്കുന്ന പക്ഷം സ്ഥലം ചമയങ്ങളടക്കം തിരികെ റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാക്കാവുന്നതാണ്. (കണയന്നൂർ തഹസിൽദാർ ഈ കാര്യത്തിൽ നിയമാനുസ്യത അനന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്)

thrikkakara special Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news