സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരം: പുരസ്‌കാരത്തിളക്കത്തിൽ കൊച്ചി

കൊച്ചിക്ക് 'അർബൻ ട്രാൻസ്പോർട്ടിലെ മികവിനുള്ള അവാർഡ്' ലഭിച്ചു. ഗവൺമെന്റ് ഒഫ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് നടത്തുന്ന അർബൻ മൊബിലിറ്റി ഇന്ത്യ 2024 ദേശീയ മത്സരത്തിന്റെ ഭാഗമായ ഈ അംഗീകാരം 2021ലും കൊച്ചിക്ക് ലഭിച്ചിരുന്നു.

author-image
Shyam Kopparambil
New Update
smart road

കൊച്ചി: 'ഏറ്റവും സുസ്ഥിര ഗതാഗത സംവിധാനമുള്ള നഗരം' എന്ന വിഭാഗത്തിൽ കൊച്ചിക്ക് 'അർബൻ ട്രാൻസ്പോർട്ടിലെ മികവിനുള്ള അവാർഡ്' ലഭിച്ചു. ഗവൺമെന്റ് ഒഫ് ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് നടത്തുന്ന അർബൻ മൊബിലിറ്റി ഇന്ത്യ 2024 ദേശീയ മത്സരത്തിന്റെ ഭാഗമായ ഈ അംഗീകാരം 2021ലും കൊച്ചിക്ക് ലഭിച്ചിരുന്നു. രാജ്യത്തെമ്പാടുമുള്ള നഗരഗതാഗത, മൊബിലിറ്റി മേഖലയിൽ മികച്ച പരിശീലനങ്ങളും വിജ്ഞാനകൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വാർഷിക പരിപാടിയാണിത്.

കൊച്ചിക്കായി കെ.എം.ആർ.എൽ ആണ് അവാർഡിനുള്ള എൻട്രി സമർപ്പിച്ചത്. രണ്ട് മെട്രോ സംവിധാനങ്ങളുള്ള ഏക നഗരമാണ് കൊച്ചിയെന്ന് കെ.എം.ആർ.എൽ നടത്തിയ അവതരണത്തിൽ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാമന്ദിർ കൺവെൻഷൻ സെന്ററിൽ 27ന് ഭവന, നഗരകാര്യമന്ത്രി മനോഹർ ലാൽ അവാർഡ് സമ്മാനിക്കും.

വാട്ടർ മെട്രോ, സൈക്കിളുകൾ, ഇ-ഓട്ടോകൾ, ഇ-ബസുകൾ, സൗരോർജ്ജ പദ്ധതികൾ, ലിംഗഭേദം ഉൾക്കൊണ്ടുള്ള പദ്ധതികൾ തുടങ്ങിയ ക്ലീൻ എനർജി സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കെ.എം.ആർ.എല്ലിന്റെ നിരന്തര ഇടപെടലുകളും നേട്ടത്തിലേക്ക് നഗരത്തയെത്തിക്കുന്നതിൽ പ്രധാന കാരണങ്ങളാണ്.

 

ഇ-ഫീഡർ സേവനങ്ങൾ ഉൾപ്പെടെ പൊതുഗതാഗതരംഗത്ത് വിവിധ സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആവിഷ്‌കരിച്ച് പൊതുഗതാഗതത്തിന്റെ വിവിധ മേഖലകളിൽ കൊച്ചി നഗരം മറ്റു നഗരങ്ങൾക്ക് മാതൃകയായി
ലോക്‌നാഥ് ബെഹ്‌റ.
എം.ഡി, കെ.എം.ആർ.എൽ

kochi ernakulam Ernakulam News road kochi corporation ernakulan ernakulamnews