കേരളാ സ്റ്റോറിയല്ല 'മണിപ്പൂർ സ്റ്റോറി'; കലാവുമായി ബന്ധപ്പെട്ട ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാൻ കൊച്ചിയിലെ പള്ളി

എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയാണ് മണിപ്പൂരിലെ കലാപത്തിന്റെ ഡോക്യുമെന്ററിയായ "മണിപ്പൂർ  ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്"  പ്രദർശിപ്പിക്കുന്നത്. ബുധനാഴ് രാവിലെ 9.30നാണ് പ്രദർശനം

author-image
Greeshma Rakesh
Updated On
New Update
manipur-riots

a church in kochi to screen a documentary related to the manipur riots

Listen to this article
00:00 / 00:00

കൊച്ചി: കേരള സ്റ്റോറി വിവാദത്തിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങുകയാണ് കൊച്ചിയിലെ പള്ളി. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാൻജോപുരം സെന്റ് ജോസഫ് പള്ളിയാണ് മണിപ്പൂരിലെ കലാപത്തിന്റെ ഡോക്യുമെന്ററിയായ "മണിപ്പൂർ  ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്"  പ്രദർശിപ്പിക്കുന്നത്. ബുധനാഴ് രാവിലെ 9.30നാണ് പ്രദർശനം. 

നൂറിലേറെ വരുന്ന ബൈബിൾ വിദ്യാർത്ഥികൾക്ക് ഡോക്യുമെന്ററി കാണാൻ അവസരമുണ്ടാകുമെന്നും മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിയണമെന്നും പള്ളി വികാരി നിധിൻ പനവേലിൽ പറഞ്ഞു. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും ഏതെങ്കിലും രൂപതയൊ സഭയോ നല്ലത് പറഞ്ഞതുകൊണ്ട് അതിൽ  യാതൊരുവിധ മാറ്റവും വരില്ലെന്നും പള്ളി വികാരി വ്യക്തമാക്കി. 

അതേസമയം, കേരള സ്റ്റോറി പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത ചൊവ്വാഴ്ച വ്യക്തമാക്കി.അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സിനിമ പ്രദർശിപ്പിക്കുന്നതിനായി ഔദ്യോ​ഗിക തീരുമാനമെടുത്തിട്ടില്ലെന്ന് കെ.സി.‌വൈ.എം പറഞ്ഞു.

കേരള സ്റ്റോറി സിനിമ പൊതുതെരഞ്ഞെടുപ്പ് കാലത്ത് ക്രൈസ്തവ സമൂഹം ഏറ്റെടുക്കുന്നത് അനുകൂലമാകുമെന്നാണ് സംസ്ഥാനത്തെ എൻഡിഎ നേതൃത്വം വിലയിരുത്തുന്നത്. എന്നാൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഈ വിഷയത്തിൽ ഭിന്ന അഭിപ്രായങ്ങൾ ശക്തമാണ്. പ്രണയ കെണിക്കെതിരായ ബോധവൽക്കരണം ആവശ്യമെന്ന് പറയുന്നവർ തന്നെ കേരള സ്റ്റോറി സിനിമ ഏറ്റെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന അഭിപ്രായത്തിലാണ്.

manipur riots The Kerala Story movie Manipur - The Cry of the Oppressed