മുളങ്കുന്നത്തുകാവില്‍ കെട്ടിട നിര്‍മാണത്തിനിടയില്‍ മണ്‍കൂന ഇടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ പര്‍ഗാനാസ് സൗത്ത് 24 സ്വദേശി നജീബുള്‍ റഹിമാന്‍ ഖാന്‍ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. അടാട്ട് ആമ്പലംകാവില്‍ വീടുപണി നടക്കുന്നതിനിടയില്‍ പിന്‍വശത്തെ മണ്‍കൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേല്‍ വീഴുകയായിരുന്നു. ഉടനെ ഇരുവരെയും മണ്ണ് നീക്കി ആശുപത്രിയിലെത്തിച്ചെങ്കിലും നജീബുള്‍ റഹിമാന്‍ ഖാന്‍ മരിച്ചു.
പഞ്ചായത്തംഗം അജിത കൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മലപ്പുറത്തെ ഒരു നിര്‍മാണ കമ്പനിയാണ് വീടിന്റെ പണികള്‍ നടത്തിവന്നിരുന്നത്.