കെഎസ്ആർടിസിയ്ക്ക് 91.53 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്.

author-image
Anagha Rajeev
New Update
ksrtcBUS
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാന സർക്കാർ കെഎസ്ആർടിസിയ്ക്ക് 91.53 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസിയ്ക്ക് അനുവദിച്ച തുകയിൽ 20 കോടി രൂപ സഹായമായും 71.53 കോടി രൂപ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനുമായാണ് അനുവദിച്ചിട്ടുള്ളത്.

ശമ്പളവും പെൻഷനും ഉൾപ്പെടെ മുടക്കം കൂടാതെ വിതരണം ചെയ്യാൻ ഈ മാസം ആദ്യം 30 കോടി രൂപ അനുവദിച്ചിരുന്നു. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം ഇതുവരെ 5868.53 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.

ksrtc KSRTC Bus