2016-ൽ രൂപപ്പെടുത്തിയ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി തീരാൻ ഇനി രണ്ടുവർഷം കൂടിയുള്ളു. 2026-ൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കണമെങ്കിൽ 2024-ൽ അതിൻമേലുള്ള ചർച്ചകൾ തുടങ്ങണം. ഔദോഗീകമായി ഇതുസംബന്ധിച്ചുള്ള അറിയുപ്പകൾ ഒന്നും തന്നെ വന്നിട്ടില്ലെങ്കിലും എട്ടാം ശമ്പളകമ്മീഷൻ രൂപീകരിക്കുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബംബർ ലോട്ടറി അടിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചാൽ ജീവനക്കാരുടെ ശമ്പള വർദ്ധനവ് 20% മുതൽ 35% വരെയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ലെവൽ- ഒന്ന് ജീവനക്കാരുടെ ശമ്പളം ഏകദേശം 34,560 രൂപയായും ലെവൽ 18 ജീവനക്കാരുടെ ശമ്പളം 4.8 ലക്ഷം രൂപയായും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ പെൻഷൻ ആനുകൂല്യങ്ങൾ കൂടുതൽ നല്ല രീതിയിൽ ക്രമീകരിക്കുമെന്നാണ് റിപ്പോർട്ട്.പഴയ പെൻഷൻ പദ്ധതിയോട് ചേർന്ന് നിൽക്കുന്ന രീതിയിൽ എൻപിഎസ്സിൽ പണമടച്ചു പോകുന്ന ഇപ്പോഴത്തെ ജീവനക്കാർക്ക് പെൻഷൻ നൽകുന്ന കാര്യത്തിലും സർക്കാർ തീരുമാനമെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.