274 പേർക്ക് ഡെങ്കിപ്പനി
കാക്കനാട്: ജില്ലയിലെ പനിബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ വൈറൽ പനിക്ക് 5,400ലേറെപ്പേരാണ് ചികിത്സ തേടിയത്. ഇതിൽ 129 പേരും കിടത്തി ചികിത്സയിലായി. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയും കൂടുന്നത് ഭീതിയേറ്റുന്നുണ്ട്. 279 പേർക്കാണ് ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിനു പുറമേ 209 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. ഏഴ് ദിവസംകൊണ്ട് 34 പേരിൽ മഞ്ഞപ്പിത്തവും 14 പേരിൽ എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ജൂൺ 29നാണ് കൂടുതൽ പനിബാധിതർ ചികിത്സ തേടിയത് 901 പേർ. പിറവം, ഇടക്കൊച്ചി, പിഴല, കലൂർ, ബിനാനിപുരം, ചൂർണിക്കര, തൃക്കാക്കര, എടത്തല, കാലടി, കളമശേരി, കരുമാലൂർ, കീഴ്മാട്, കുമ്പളങ്ങി എന്നിവിടങ്ങളിലാണ് പനിബാധിതരുടെ എണ്ണം കൂടുതൽ.
കഴിഞ്ഞ ഒരാഴ്ചയിലെ പനിബാധിതർ
(തീയതി, പനിബാധിച്ചവർ എന്ന കണക്കിൽ)
ജൂൺ 30- വൈറൽ പനി- 318, ഡെങ്കി- 8
# ജൂൺ 29- വൈറൽ പനി- 901, ഡെങ്കി- 54, എലിപ്പനി- 4, മഞ്ഞപ്പിത്തം- 1, മലേറിയ- 4
ജൂൺ 28- വൈറൽ പനി- 766, ഡെങ്കി- 35, എലിപ്പനി- 0, മഞ്ഞപ്പിത്തം- 7, മലേറിയ- 3
ജൂൺ 27- വൈറൽ പനി- 799, ഡെങ്കി- 35, എലിപ്പനി- 2, മഞ്ഞപ്പിത്തം- 4, മലേറിയ- 2
ജൂൺ 26- വൈറൽ പനി- 844, ഡെങ്കി- 74, എലിപ്പനി- 6, മഞ്ഞപ്പിത്തം- 7, മലേറിയ- 2
ജൂൺ 25- വൈറൽ പനി- 911, ഡെങ്കി- 26, എലിപ്പനി- 1, മഞ്ഞപ്പിത്തം- 3, മലേറിയ- 1
ജൂൺ 24- വൈറൽ പനി- 863, ഡെങ്കി- 42, എലിപ്പനി- 1, മഞ്ഞപ്പിത്തം- 12