വടക്കന്‍ പാപുവ ന്യൂ ഗിനിയയിലുണ്ടായ മണ്ണിടിച്ചലില്‍ വന്‍ ദുരന്തം 300ലധികം ആളുകളും, 1,100-ലധികം വീടുകളും മണ്ണിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ട്.എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് വന്‍ ദുരന്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. 1182 വീടുകള്‍ മണ്ണിനടിയിലായതായി പാര്‍ലമെന്റ് അംഗം ഐമോസ് അകെമിനെ ഉദ്ധരിച്ച് പാപുവ ന്യൂ ഗിനിയ പോസ്റ്റ് കൊറിയര്‍ റിപ്പോര്‍ട്ട് ചെയ്തു.മണ്ണിടിച്ചില്‍ മൂലം വലിയ നാശ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചതായും റിപ്പോട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. നാശനഷ്ടങ്ങളും ആളപായവും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താന്‍ പോര്‍ട്ട് മോറെസ്ബിയിലെ ഓസ്ട്രേലിയയുടെ ഹൈക്കമ്മീഷന്‍ പിഎന്‍ജി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഡിഎഫ്എടി വ്യക്തമാക്കി.