പാലക്കാട്: പിവി അൻവറിന്റെ പരിപാടിയെ പരിഹസിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. ആളുകളെ എണ്ണി പറയാം. നിലമ്പൂരിൽ വന്നത് കൂടി പോയാൽ 30 പേരായിരുന്നു. പാർട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവർ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോൺഗ്രസുകാരുമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് എന്തായി?. പാലക്കാട് ആളെ എത്തിച്ചത് ഷൂട്ടിംഗിന് എന്ന പേരിലാണ്. സിപിഎമ്മിനെ തോൽപ്പിക്കാൻ വർഗീയ വാദികൾ ഒപ്പം ചേരുകയാണ്. കോൺഗ്രസ്സ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. പാലക്കാട് സിപിഎം മത്സരിക്കുന്നത് ഒന്നാം സ്ഥാനത്ത് എത്താനാണ്. ഇവിടെ ബിജെപിയെ തോല്പിക്കാൻ കഴിയണം. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ കോൺഗ്രസിനെ തോൽപ്പിക്കണം. പ്രതിപക്ഷമൊക്കെ വെറുതെയാണ്. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷത്ത് മുഖ്യമന്ത്രിയാകാൻ 5 പേരുണ്ട്. തരൂർ, സതീശൻ, സുധാകരൻ, ചെന്നിത്തല, വേണുഗോപാൽ ഇവർ 5 പേർക്കും മുഖ്യമന്ത്രി ആകണം. ഷാഫി പറമ്പിൽ വെറും അശു മാത്രമാണ്. ഷാഫി ഒക്കെ ഈ 5 പേർക്കായുള്ള ആയുധം മാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
സരിൻ നടത്തിയ വിമർശനങ്ങൾ മറച്ചു വെക്കേണ്ടതില്ല. കരുണാകാരനുമായി ഒന്നിച്ചു ചേർന്നു പോയ മുന്നണി ആണ് എൽഡിഎഫ്. സരിൻ ഇടതുപക്ഷ മുന്നണിക്കാരനായി എന്ന് ധരിക്കേണ്ട. സരിൻ ഇടതുപക്ഷത്തിന്റെ തങ്കം പോലൊരു കേഡർ ആയി വളർന്നുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.