ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജന്മദിനം

ശ്രീനാരായണ ഗുരുദേവന്റെ 170ാമത് തിരുജയന്തി ഇന്ന്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടത്തോടെയുള്ള ഘോഷയാത്ര ഒഴിവാക്കിയാണ് ഇത്തവണത്തെ ജയന്തിദിനം ലോകമെങ്ങും ആചരിക്കുക.

author-image
Greeshma Rakesh
Updated On
New Update
gurujayanthi

gurudeva Jayanthi

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ 170-ാം ജന്മ വാർഷിക ദിനമാണ് ഇന്ന്.ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലും വർക്കല ശിവഗിരിയിലും അരുവിപ്പുറത്തും ഗുരുദേവ ജയന്തി ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടത്തോടെയുള്ള ഘോഷയാത്ര ഒഴിവാക്കിയാണ് ഇത്തവണത്തെ ജയന്തിദിനം ലോകമെങ്ങും ആചരിക്കുക.ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ രാവിലെ പത്തിന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശനും ജയന്തി സമ്മേളനം വൈകുന്നേരം ആറരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. രാവിലെ പതിനൊന്നിന് ഗുരുപൂജ നടക്കും. 

ഇന്നലെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി.ഇന്ന് 9.30 ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, എന്നിവർ സംസാരിക്കും. 

സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്രാവലോകനം എന്ന പുസ്തകം കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി അടൂർ പ്രകാശ് എം.പിക്ക് നൽകി പ്രകാശനം ചെയ്യും. ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ജി. ബാബുരാജൻ, ഗുരുധർമ്മ പ്രചരണസഭാ ഉപദേശകസമിതി ചെയർമാൻ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, അമ്പലത്തറ രാജൻ (സേവനം യു.എ.ഇ), മുൻ മുനിസിപ്പൽ ചെയർമാൻ സൂര്യപ്രകാശ്, വാർഡ് കൗൺസിലർ രാഖി എന്നിവർ സംസാരിക്കും.

 കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ യുഗപ്രഭാവനായ ഒരു വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവൻ. 1922 നവംബർ 15ന് ശിവഗിരിയിലെത്തിയ മഹാകവി രവീന്ദ്രനാഥ ടാഗോർ യുഗ പ്രഭാവനായ ഗുരുവിനെ കുറിച്ച് സന്ദർശക ഡയറിയിൽ കുറിച്ചതും ഈ കാലഘട്ടത്തിൽ ഏറെ ശ്രദ്ധേയമാണ്. ‘ശ്രീ നാരായണഗുരുവിനു തുല്യനായ, അദ്ദേഹത്തെക്കാൾ മികച്ച ഒരു മഹാപുരുഷനെയും എനിക്കു ദർശിക്കാൻ സാധിച്ചിട്ടില്ല. അനന്തതയിലേക്കു നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ചൈതന്യം തുളുമ്പുന്ന ആ മുഖതേജസ്സും ഞാൻ ഒരുകാലത്തും മറക്കുകയില്ല’.

നാണു ആശാൻ എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു 1855 ൽ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓർമ്മയിലാണ് എല്ലാ വർഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 1928 സെപ്റ്റംബർ 20-ന് ശിവഗിരി ആശ്രമിത്തിലാണ് ഗുരു സമാധിയായത്.

 

 

 

 

 

kerala sivagiri mutt 270th gurudeva Jayanthi