കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു; സംഭവം അമ്മാസ് ദാബയിൽ

ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. ഇദ്ദേഹവും ബോധംകെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

author-image
Vishnupriya
New Update
2

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപള്ളിയിൽ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലാണ് സംഭവം. കിനാലൂർ സ്വദേശി അശോകൻ, കൂട്ടാലിട സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്. 

പത്ത് അടിയോളം താഴ്ചയുള്ള ടാങ്ക് വൃത്തിയാക്കാനാണ് ഇവർ ഇറങ്ങിയത്. ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. ഇദ്ദേഹവും ബോധംകെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കുറച്ചു കാലമായി ഹോട്ടൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഹോട്ടലിന്റെ അടുക്കളയിലുണ്ടായിരുന്ന മാലിന്യടാങ്കിൽ രണ്ടടിയോളം ദ്രവരൂപത്തിൽ മാലിന്യം ഉണ്ടായിരുന്നു. ഇത് വൃത്തിയാക്കാനാണ് തൊഴിലാളികൾ ഇറങ്ങിയത്.

kozhikkode hotel waste tank cleaning