സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 19,245 മനുഷ്യ ജീവനുകൾ

സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ

author-image
Shyam Kopparambil
New Update
1

1

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃക്കാക്കര: സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ.1,94,285 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പോലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.അപകടങ്ങളിൽ 2,20,396പേർക്കു പരുക്കേറ്റു. 2019 മുതൽ 2023 വരെയുള്ള കണക്കാണിത്.    ഈ വർഷം ഏപ്രിൽ വരെ മാത്രം 17,409 അപകടങ്ങളുണ്ടായി. 1,393  പേർ മരിച്ചു. 19,441പേർക്കു പരുക്കേറ്റു.

 കണക്കുകൾ ഇങ്ങനെ:


# 2019: അപകടങ്ങളുടെ എണ്ണം (41111), മരണം (4440), പരുക്കേറ്റവർ (46055)
# 2020: അപകടങ്ങളുടെ എണ്ണം (27877), മരണം (2979), പരുക്കേറ്റവർ (30510)
# 2021: അപകടങ്ങളുടെ എണ്ണം (33296), മരണം (3429), പരുക്കേറ്റവർ (40204)
# 2022: അപകടങ്ങളുടെ എണ്ണം (43910), മരണം (4317), പരുക്കേറ്റവർ (49307)
 # 2023: അപകടങ്ങളുടെ എണ്ണം (48091), മരണം (4080), പരുക്കേറ്റവർ (54320)

2024 ഏപ്രിൽ വരെ അപകടങ്ങളുടെ എണ്ണം (17,409), മരണം (1,393 ), പരുക്കേറ്റവർ (19,441)  

kerala road accident RTO keralapolice pwd road