തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം

ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

author-image
Anagha Rajeev
New Update
Lightning

തിരുവനന്തപുരത്ത് 18കാരൻ ഇടിമിന്നലേറ്റ് മരിച്ചു. നെടുമങ്ങാട് തിരിച്ചിട്ടപ്പാറയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആണ് മിഥുനും രണ്ട് സുഹൃത്തുക്കളും താന്നിമൂട് തിരിച്ചിട്ടപ്പാറയിൽ എത്തുന്നത്.

ഇവർ സ്ഥലത്തെത്തിയതിന് പിന്നാലെ പ്രദേശത്ത് മഴ ശക്തമായി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നൽ കൂടി ആരംഭിച്ചതോടെ മിഥുനും സുഹൃത്തുക്കളും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറയ്ക്കടിയിൽ കയറി നിന്നു. ഇവിടെ വച്ചാണ് മിഥുനും കൂട്ടത്തിൽ ഒരാളിനും ഇടിമിന്നലേറ്റത്.

ഇരുവർക്കും മിന്നലേറ്റതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മൂന്നാമൻ ഷൈനു ഉടൻ തന്നെ താഴെയെത്തി നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്നും നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് ഇരുവരെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മിഥുന്റെ ജീവൻ രക്ഷിക്കാനായില്ല.

lightning