കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് ആറു ദിവസത്തിന് ശേഷം; അപകട വിവരം പുറത്തു പറയാതിരുന്നത് പേടിച്ചിട്ടെന്ന് സുഹൃത്തുക്കൾ

അടുതല ആറ്റിൽ മണ്ണയംകടവിൽ കൂട്ടുകാരോടൊത്തു കുളിക്കാൻ ഇറങ്ങിയ അച്ചു മുങ്ങി താഴുകയായിരുന്നു എന്നാൽ കൂട്ടുകാർ ഇത് കണ്ടെങ്കിലും പേടിച്ചിട്ടു ആരോടും തുറന്നു പറഞ്ഞില്ല.

author-image
Subi
New Update
body

കൊല്ലം:കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ആറു ദിവസങ്ങൾക്കു ശേഷം ആറ്റിൽ നിന്നും കണ്ടെത്തി.കല്ലുവാതുക്കൽ തുണ്ടുവിള വീട്ടിൽ രവി -അംബിക ദമ്പതികളുടെ മകൻ അച്ചു (17)ആണ് മരിച്ചത്. കഴിഞ്ഞ 23 മുതൽ  അച്ചുവിനെ കാണാൻ ഇല്ലായിരുന്നു.

കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ അച്ചുവിനെ കാണാതാവുകയായിരുന്നു.വീട്ടുകാരുടെ പരാതിയിൽ കൂട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും തങ്ങളോടൊപ്പം വന്നിട്ടില്ലെന്നായിരുന്നു മറുപടി.ഇതേ തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് അച്ചുവിന്റെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിയുന്നത്.

കൂട്ടുകാരെ രണ്ടാമതും ചോദ്യം ചെയ്തപ്പോൾ അച്ചു ഇവരോടൊപ്പം കുളിക്കാൻ ഉണ്ടായിരുന്നു വെന്നും ആറ്റിൽ മുങ്ങിതാണെന്നും പേടിച്ചിട്ടാണ് പുറത്തു പറയാഞ്ഞതെന്നും അറിയിക്കുകയായിരുന്നു.അടുതല ആറ്റിൽ മണ്ണയംകടവിൽ കൂട്ടുകാരോടൊത്തു കുളിക്കാൻ ഇറങ്ങിയ അച്ചു മുങ്ങി താഴുകയായിരുന്നു എന്നാൽ കൂട്ടുകാർ ഇത് കണ്ടെങ്കിലും പേടിച്ചിട്ടു ആരോടും തുറന്നു പറഞ്ഞില്ല.വെള്ളിയാഴ്ച അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ ഇത്തിക്കരയാറ്റിൽ മണ്ണയും പാലത്തിനു സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പാരിപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

 

dead body found