പാലക്കാട്ട് മത്സരരംഗത്ത് 16 സ്ഥാനാര്‍ത്ഥികള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രനായി പി സരിന്‍, എന്‍ഡിഎക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

author-image
Prana
New Update
palakkad by election

പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 16 സ്ഥാനാര്‍ത്ഥികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രനായി പി സരിന്‍, എന്‍ഡിഎക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഡമ്മി സ്ഥാനാര്‍ത്ഥികളായി കെ ബിനു മോള്‍ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി) എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി എസ് സെല്‍വന്‍, രാഹുല്‍ ആര്‍, സിദ്ദീഖ്, രമേഷ് കുമാര്‍, എസ് സതീഷ്, ബി ഷമീര്‍, രാഹുല്‍ ആര്‍ മണലടി വീട് തുടങ്ങിയവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 16 സ്ഥാനാര്‍ത്ഥികളുടെ ആകെ 27 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
എന്‍ഡിഎയില്‍ നിന്നും അവഗണന നേരിട്ടെന്നാരോപിച്ച് ഇതില്‍ പ്രതിഷേധിച്ചാണ് എസ് സതീഷ് മത്സരിക്കുന്നത്. ബിഡിജെഎസ് മലമ്പുഴ സെക്രട്ടറിയാണ് എസ് സതീഷ്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കാനുള്ള പി വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ശേഷമാണ് പി ഷമീര്‍ മത്സരിക്കുന്നത്. ഡിഎംകെ സെക്രട്ടറിയാണ് ഷമീര്‍.

rahul mankoottathil Krishnakumar p sarin Palakkad by-election