തൃക്കാക്കര : ശമ്പള കുടിശ്ശിഖ നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. കാക്കനാട് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ല പ്രിസഡന്റ് എം .എ അജിത് ഉദ്ഘാടനം ചെയ്തു.
ജില്ല സെക്രട്ടറി അരുൺ സിനു അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ആർ രാജേഷ് , വി.എസ് അർച്ചന എന്നിവർ സംസാരിച്ചു.ആംബുലൻസ് ഡ്രൈവർമാർക്ക് നൽകാനുള്ള 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ശമ്പളം നൽകാൻ തയ്യാറാകാത്ത ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് കമ്പിനിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സംസ്‌ഥാന വ്യാപമായി ഡ്രൈവർമാർ അനിശ്ചിത കാല സമരം ആരംഭിച്ചത്.
രണ്ടു മാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യുക, ഇൻക്രിമെന്റ് നടപ്പിലാക്കുക,അകാരണമായി തൊഴിലാളികളെ സ്‌ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക,ശമ്പളം കൃത്യത ഉറപ്പാക്കുന്നതിന് കരാറിൽ ഒപ്പ് വെയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചായിട്ടിരുന്നു പ്രതിഷേധം