കൂറുമാറാന്‍ 100 കോടി കോഴ: തോമസ് കെ തോമസിന്റെ മൊഴിയെടുത്തു

ഇടതുമുന്നണിയിലെ രണ്ട് എം.എല്‍.എ.മാരെ ബി.ജെ.പി. സഖ്യമായ എന്‍.സി.പി. അജിത്പവാര്‍ പക്ഷത്തേക്കുമാറ്റാന്‍ തോമസ് കെ. തോമസ് എം.എല്‍.എ 100 കോടി കോടി രൂപ കോഴവാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം.

author-image
Prana
New Update
thomas k thomas

കൂറുമാറാന്‍ നൂറു കോടിരൂപ കോഴവാഗ്ദാനം ചെയ്തതെന്ന ആരോപണത്തില്‍ പ്രത്യേക അന്വേഷണസംഘം എന്‍സിപി നേതാവ് തോമസ് കെ തോമസിന്റെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു മൊഴിയെടുക്കല്‍.
ഇടതുമുന്നണിയിലെ രണ്ട് എം.എല്‍.എ.മാരെ ബി.ജെ.പി. സഖ്യമായ എന്‍.സി.പി. അജിത്പവാര്‍ പക്ഷത്തേക്കുമാറ്റാന്‍ തോമസ് കെ. തോമസ് എം.എല്‍.എ 100 കോടി കോടി രൂപ കോഴവാഗ്ദാനം ചെയ്‌തെന്നായിരുന്നു ആരോപണം. കോവൂര്‍ കുഞ്ഞുമോന്‍, ആന്റണി രാജു എന്നിവര്‍ക്ക് 50 കോടിരൂപവീതം വാഗ്ദാനംചെയ്തതെന്നാണ് പറയുന്നത്. ഇതുശരിയാണെന്ന് ആന്റണി രാജുവും അല്ലെന്ന് കോവൂര്‍ കുഞ്ഞുമോനും അടിസ്ഥാനരഹിതമാണെന്ന് തോമസ് കെ. തോമസും പ്രതികരിച്ചിരുന്നു.

 

antony raju ncp Political Defection bribery Thomas K Thomas