ന്യൂഡല്‍ഹി: മ്യാന്‍മറില്‍ കനത്ത നാശം വിതച്ച് യാഗി ചുഴലിക്കാറ്റ്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 113 ആയി. മൂന്നു ലക്ഷത്തിലേറെ പേരുടെ വീടുകള്‍ തകര്‍ന്നു. മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു.
മ്യാന്‍മറില്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് വെള്ളപ്പൊക്കം ആരംഭിച്ചത്. മോണ്‍, കയാഹ്, കയിന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തലസ്ഥാനമായ നയ്പിഡോയെയും മാന്‍ഡലെ, മാഗ്വേ, ബാഗോ മേഖലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.
വള്ളപ്പൊക്കത്തില്‍ അഞ്ച് അണക്കെട്ടുകളും നാല് പഗോഡകളും 65,000-ലധികം വീടുകളും തകര്‍ന്നു.