പക്ഷിപ്പനി ബാധിച്ച് ലോകത്തില്‍ ആദ്യമായി മനുഷ്യന്‍ മരിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. പക്ഷിപ്പനിയുടെ പുതിയ എച്ച്5എന്‍2 വൈറസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണമാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് ഏപ്രില്‍ 24ന് മരിച്ചത്. ലോകത്താദ്യമായി എച്ച്5എന്‍2 പകര്‍ച്ച സ്ഥിരീകരിച്ച ആളും ഇദ്ദേഹമാണ്.
മെക്സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പനി, ശ്വാസം മുട്ടല്‍, വയറിളക്കം എന്നിവയുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മെക്സിക്കോയിലെ ആരോഗ്യവകുപ്പ് വിശദമാക്കുന്നു.